യു എസ് എം സംഗമം
വാഴക്കാട്: കേവലം ബോധവത്കരണത്തിലൊതുങ്ങാതെ ലഹരിമാഫിയയുടെ വേരറുക്കുന്നതിന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് മലപ്പുറം ഈസ്റ്റ്ജില്ലാ ഐ എസ് എം യൂണിറ്റി സര്‍വീസ് മൂവ്‌മെന്റ് സംഗമം അഭി പ്രായപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ബി പി എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. അബ്ദു റഷീദ് ഉഗ്രപുരം, വീരാന്‍ കുട്ടി അരൂര്‍, അബ്ദുല്ലത്തീഫ് മംഗലശേരി, അഷ്‌റഫ് വാഴക്കാട്, ടി കെ ജാബിര്‍, കുഞ്ഞാന്‍ പി മുഹമ്മദ്, എം കെ ഷമീല്‍, കെ മുഹൈമിന്‍, ഡോ. ഷബീര്‍ ആലുക്കല്‍ പ്രസംഗിച്ചു.
