യു എസ് എം ജില്ലാ വോളന്റിയര്‍ സംഗമം
കണ്ണൂര്‍: ഐ എസ് എമ്മിന്റെ നേതൃത്വത്തിലുള്ള യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് ജില്ലാ വോളന്റിയര്‍ സംഗമം കണ്ണൂര്‍ സഹായി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മുന്‍ വോളന്റിയര്‍ വിങ് ചെയര്‍മാന്‍ അശ്‌റഫ് മമ്പറം ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഷീദ് ഉഗ്രപുരം, റാഫി പേരാമ്പ്ര ക്ലാസെടുത്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അനസ് തളിപ്പറമ്പ്, എം എസ് എം ജില്ലാ സെക്രട്ടറി ബാസിത്ത് തളിപ്പറമ്പ്, ഐ ജി എം സെക്രട്ടറി ഷാന ഏഴോം, ശബീര്‍ ധര്‍മടം, സഹല്‍ പുന്നോല്‍, അഹ്‌റാഫ്, ഇസ്മാഈല്‍ ചമ്പാട്, സുഹാന പ്രസംഗിച്ചു.
