28 Tuesday
January 2025
2025 January 28
1446 Rajab 28

ഉഷ്ണമേഖലാ വനങ്ങള്‍ക്കുമേല്‍ നിഴല്‍വിരിച്ച് കാലാവസ്ഥാ വ്യതിയാനം


ഉഷ്ണമേഖലാ വനങ്ങളിലെ താപനില വലിയ കുതിച്ചുചാട്ടത്തിന് വിധേയമാകുന്നതായി പഠനം. അവയുടെ സംരക്ഷണത്തിന് എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യം ഒരു വലിയ ചിഹ്നമായി അവശേഷിക്കുന്നതിനിടയിലാണ് പ്രശ്‌നത്തിന്റെ തീവ്രത വ്യക്തമാക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നത്. ആഗോളതാപനം ഉഷ്ണമേഖലാ വനങ്ങളിലെ ജൈവവൈവിധ്യ മേഖലകളുടെ മൂന്നില്‍ രണ്ട് ഭാഗത്തെയും ബാധിച്ചതായി ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ഇത് ലോകത്തുടനീളമുള്ള ഉഷ്ണമേലാ വനങ്ങളുടെ 66 ശതമാനം വരുമെന്നും കൊളംബിയയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ഥിതിവിവരക്കണക്കുകളുടെ ഒരു ശേഖരം മാത്രമല്ല, സജീവമായ സംരക്ഷണ ശ്രമങ്ങളിലേക്കും ഊര്‍ജ്ജിത കാലാവസ്ഥാ നയ രൂപീകരണത്തിലേക്കും ഉള്ള ഒരു ചവിട്ടുപടി കൂടിയാണിതെന്ന് ‘എര്‍ത്ത്.കോമി’ല്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.

Back to Top