29 Friday
March 2024
2024 March 29
1445 Ramadân 19

യു എസുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിച്ച് തുര്‍ക്കി


യു എസുമായി നിലനിന്നിരുന്ന സുരക്ഷ മേഖലയിലെ സഹകരണം അവസാനിപ്പിക്കാനൊരുങ്ങി തുര്‍ക്കി. തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവാണ് ഇക്കാര്യമറിയിച്ചത്. മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തുര്‍ക്കി സുരക്ഷ സേനയും യു എസ് ഭരണകൂടവുമായി സുരക്ഷ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ സുലൈമാന്‍ സൊയ്‌ലു അധികാരമേറ്റെടുത്ത ശേഷം ക്രമേണ ഇത്തരം ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. സംയുക്ത സൈനിക പരിശീലനവും നിര്‍ത്തലാക്കിയിട്ടുണ്ട്. സംശയമുള്ള കേസില്‍ തുര്‍ക്കി പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഇടപെടാനും അമേരിക്കയുമായി ബന്ധപ്പെട്ട് കേസുകളില്‍ വിവരങ്ങള്‍ കൈമാറാനും തുര്‍ക്കി അനുമതി നിഷേധിച്ചിരുന്നു. എന്നിരുന്നാലും, ഇത് അമേരിക്കന്‍ അധികാരികളുമായുള്ള സഹകരണത്തെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്നതല്ലെന്നും കേസുകള്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതികള്‍ക്ക് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍്ട്ടില്‍ പറയുന്നു. തുര്‍ക്കിയും അമേരിക്കയും തമ്മില്‍ ഇടക്കിടെ ശത്രുത നിലനില്‍ക്കാറുണ്ട്. ട്രംപ് അധികാരത്തില്‍ വന്ന ശേഷം സുലൈമാന്‍ സൊയ്‌ലുവിനും നീതിന്യായ മന്ത്രിക്കും ഉപരോധമേര്‍പ്പെടുത്തിയിരുന്നു. 2016-ലെ തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന് സൊയ്‌ലും നിരന്തരം ആരോപിച്ചിരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x