15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

യു എസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ട്രംപ് എന്ന് സര്‍വേ


യു എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് സര്‍വേഫലം. യു എസ് പ്രസിഡന്റുമാരുടെ മികവ് അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് ട്രംപ് അവസാന സ്ഥാനത്ത് ഇടംപിടിച്ചത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ 14-ാം സ്ഥാനത്താണ്. രാഷ്ട്രീയശാസ്ത്രജ്ഞരായ ജസ്റ്റിന്‍ വോഗന്‍, ബ്രാന്‍ഡണ്‍ റോട്ടിഗസ് എന്നിവരാണ് സര്‍വേ നടത്തിയത്. യു എസ് രാഷ്ട്രീയം സംബന്ധിച്ച് ഗവേഷണം നടത്തുന്ന 154 പേര്‍ക്കിടയിലാണ് സര്‍വേ. മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ മൂന്ന് റേറ്റിങ്ങാണ് പ്രസിഡന്റുമാര്‍ക്ക് നല്‍കിയത്. അമേരിക്കയില്‍ അടിമത്വം അവസാനിപ്പിച്ച എബ്രഹാം ലിങ്കണാണ് പട്ടികയില്‍ ഒന്നാമത്. ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റാണ് രണ്ടാമത്. യു എസ് സാമ്പത്തിക മാന്ദ്യത്തേയും രണ്ടാം ലോകമഹായുദ്ധത്തെയും നേരിട്ടപ്പോള്‍ അദ്ദേഹമായിരുന്നു പ്രസിഡന്റ്. ജോര്‍ജ് വാഷിങ്ടണാണ് മൂന്നാമത്. ടെഡി റൂസ്‌വെല്‍റ്റ്, തോമസ് ജെഫേഴ്‌സണ്‍, ഹാരി ട്രൂമാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x