14 Monday
September 2026
2026 September 14
1448 Rabie Al-Âkher 1

യു എസില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ്


യു എസില്‍ കുവൈത്ത് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ്. കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രതിനിധികളെന്ന പേരില്‍ വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റുകള്‍, മറ്റ് വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവക്ക് യു എസ് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പണം അടക്കാന്‍ അഭ്യര്‍ഥിച്ചാണ് തട്ടിപ്പ്. ഇത്തരം ഫോണ്‍കോളുകളും ഇ-മെയിലുകളും വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായി വരുന്നുണ്ട്. പണം അടക്കാനുള്ള സംവിധാനവും തട്ടിപ്പുസംഘം അറിയിക്കും. ഇത്തരം സംശയാസ്പദമായ ഫോണ്‍കോളുകളും ഇ-മെയിലുകളും ഒഴിവാക്കണമെന്ന് കുവൈത്ത് എംബസി അറിയിച്ചു. സംശയാസ്പദമായ കോണ്‍ടാക്ടുകളെ കുറിച്ച് എംബസിയുടെ കോണ്‍സുലാര്‍ വിഭാഗത്തെ അറിയിക്കാനും പൗരന്മാരോട് നിര്‍ദേശിച്ചു. സംശയാസ്പദമായ വ്യക്തികളുമായി പാസ്‌പോര്‍ട്ട് ഫോട്ടോ, ഐഡികള്‍, അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്ന് എംബസി അറിയിച്ചു.

Back to Top