മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുത്; ഇസ്രായേലിനോട് ജോ ബൈഡന്‍
ഗസ്സക്കുള്ള മാനുഷിക സഹായം വിലപേശലിന് ഉപയോഗിക്കരുതെന്ന് ഇസ്രായേലിനോട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗസ്സയിലേക്ക് സഹായം നല്‍കാന്‍ അനുവദിക്കണമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു. ഗസ്സക്ക് സഹായം നല്‍കാന്‍ മെഡിറ്ററേനിയന്‍ തീരത്ത് താല്‍ക്കാലിക സംവിധാനം സ്ഥാപിക്കാന്‍ യുഎസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ അറിയിച്ചു. ഇതിലൂടെ കൂടുതല്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ഗസ്സക്ക് നല്‍കാനാവുമെന്നും ബൈഡന്‍ പറഞ്ഞു. ഗസ്സയിലെ സിവിലിയന്‍മാരെ സംരക്ഷിക്കാനുള്ള പ്രാഥമികമായ കടമ ഇസ്രായേലിനുണ്ട്. ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനായും ബന്ദികളെ വിട്ടയക്കുന്നതിനായും താന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ബൈഡന്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ ഗസ്സാ അധിനിവേശത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുഎന്നില്‍ രക്ഷാസമിതിയില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയങ്ങള്‍ വന്നപ്പോഴെല്ലാം അതിനെ വീറ്റോ ചെയ്യുന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്.