26 Friday
April 2024
2024 April 26
1445 Chawwâl 17

യു എസിലെ ആദ്യ ഹിജാബ് ധരിച്ച ജഡ്ജി


അമേരിക്കയില്‍ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലാണ് വെയ്നില്‍ നിന്നുള്ള കുടുംബനിയമ-കുടിയേറ്റ അറ്റോര്‍ണിയായ നാദിയ സ്ഥാനമേറ്റത്. ഖുര്‍ആനില്‍ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്. സുപീരിയര്‍ കോര്‍ട്ട് ജഡ്ജിയായാണ് നിയമനം. യു എസില്‍ മുസ്‌ലിം വനിതകള്‍ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്‌സിയില്‍ ഹിജാബ് ധരിച്ച ഒരു വനിത ഈ പദവിയിലെത്തുന്നത് ആദ്യമാണ്. ന്യൂജഴ്സി ഗവര്‍ണര്‍ ഫിര്‍ മര്‍ഫിയാണ് നാദിയയെ നാമനിര്‍ദേശം ചെയ്തത്. വര്‍ഷങ്ങളായി യു എസിലെ സാമൂഹികരംഗത്ത് സജീവമായ നാദിയ 2003 മുതല്‍ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ ന്യൂജഴ്‌സി ചാപ്റ്റര്‍ ബോര്‍ഡ് അംഗമായിരുന്നു. നിലവില്‍ സംഘടനയുടെ ചെയര്‍പേഴ്‌സനാണ്. നാദിയക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് കുടുംബം സിറിയയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x