യു എസ്: മുസ്‌ലിംകള്‍ക്കിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു
അമേരിക്കയിലെ മിഷിഗണ്‍, ഡിയര്‍ബോണ്‍ എന്നിവിടങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ 21 വരെയുള്ള കണക്കനുസരിച്ച്, ഡിയര്‍ബോണിലെ ഉദ്യോഗസ്ഥര്‍ വര്‍ഷം മുഴുവനും ആയിരത്തിലധികം അടിയന്തര മാനസികാരോഗ്യ കോളുകളോട് പ്രതികരിച്ചെന്നും ഇത് മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം വര്‍ധനവാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. യു എസിലെ ഏറ്റവും വലിയ മുസ്‌ലിം സമുദായങ്ങളിലൊന്നും അറബ് അമേരിക്കയുടെ തലസ്ഥാനം എന്നും അറിയപ്പെടുന്ന നഗരമാണ് ഡിയര്‍ബോണ്‍. മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ മാനസിക രോഗത്തെ ചുറ്റിപ്പറ്റിയുള്ള കളങ്കം കാരണം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മുസ്‌ലിം മെന്റല്‍ ഹെല്‍ത്ത് പ്രസിഡന്റ് ഹര്‍നാദ ഹമീദ് അല്‍താലിബ് ദി ഡെേട്രായിറ്റ് ന്യൂസിനോട് പറഞ്ഞു.