ഉന്നത വിദ്യാഭ്യാസം: മലപ്പുറത്തോടുള്ള അവഗണന അവസാനിപ്പിക്കണം
മഞ്ചേരി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിണ്ടന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, എം അഹമ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ബി പി എ ഗഫൂര്‍, കെ പി അബദുറഹിമാന്‍ സുല്ലമി, വി ടി ഹംസ, അബദുറഷീദ് ഉഗ്രപുരം, കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, എം പി അബ്ദുല്‍കരീം സുല്ലമി, ജൗഹര്‍ അയനിക്കോട്, സി എം സനിയ ടീച്ചര്‍, സഹീര്‍ പുല്ലൂര്‍, ഹഫീഫ അരീക്കോട്, എ നൂറുദ്ദീന്‍, വീരാന്‍ സലഫി, ശാക്കിര്‍ബാബു കുനിയില്‍, എം കെ ബശീര്‍, ശംസുദ്ദീന്‍ അയനിക്കോട് പ്രസംഗിച്ചു.