യൂണിറ്റി വളണ്ടിയര്‍മാര്‍ വെളിച്ചം നഗറില്‍ വീണ്ടും ഒത്തുകൂടി
കരിപ്പൂര്‍: കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലെ പ്രോജ്ജ്വല അധ്യായമായി മാറിയ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തിന് ചുക്കാന്‍ പിടിച്ച മുവ്വായിരത്തോളം വരുന്ന യൂണിറ്റി വളണ്ടിയര്‍മാര്‍ വീണ്ടും കരിപ്പൂര്‍ സമ്മേളന നഗരിയില്‍ ഒത്തുകൂടി
പതിനഞ്ച് ദിവസത്തോളം നിസ്വാര്‍ഥരായിസേവനം ചെയ്ത വളണ്ടിയര്‍മാരില്‍ സമ്മേളനം വീക്ഷിക്കാനോ കേള്‍ക്കാനോ അവസരം കിട്ടാത്തവരുണ്ടായിരുന്നു എന്ന് അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ വേദിയും സദസ്സും ഒരുപോലെ കണ്ണു നിറഞ്ഞിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറം പൊരിവെയിലില്‍ ട്രാഫിക് നിയന്ത്രിച്ചവരും വാട്ടര്‍ ആന്റ് സാനിറ്റേഷന്‍, ഭക്ഷണം, എക്‌സിബിഷന്‍, കിഡ്‌സ് പോര്‍ട്ട്, കാര്‍ഷിക മേള, ബുക്സ്റ്റാള്‍ജിയ, മെമന്റോസ്, ട്രാന്‍സ്‌പോര്‍ടിംഗ് തുടങ്ങിയ വകുപ്പുകളില്‍ സേവനം ചെയ്ത ആയിരക്കണിക്കിന് വളണ്ടിയര്‍മാരും ഊണും ഉറക്കവും തെറ്റിച്ച് ആഴ്ചകളോളം സമ്മേളന നഗരിയില്‍ സേവനം ചെയ്തിട്ടും സമ്മേളനം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു മഹാ സമ്മേളനമായിട്ടും ആര്‍ക്കും ഒരു പരിഭവവുമില്ലാതെ വിജയിപ്പിച്ചെടുക്കാന്‍ ആയിരത്തിലധികം വനിതകളടക്കമുള്ള വളണ്ടിയര്‍മാര്‍ ചെയ്ത സേവനം യൂണിറ്റി വളണ്ടിയര്‍ വിംഗിന്റെ സംഘാടന വൈഭവം വിളിച്ചറിയിക്കുന്നതായിരുന്നു.
സമ്മേളന സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ് വളണ്ടിയര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, യൂണിറ്റി കണ്‍വീനര്‍ റഫീഖ് നല്ലളം, മുഹമ്മദലി ചുണ്ടക്കാടന്‍, ഫഹീം പുളിക്കല്‍, സല്‍മ അന്‍വാരിയ്യ, കെ പി അബ്ദുറഹീം, നൗഫല്‍ ഹാദി അലുവ, ഫാദില്‍ പന്നിയങ്കര, അബ്ദുല്‍ജലില്‍ മദനി വയനാട് പ്രസംഗിച്ചു.
വിവിധ ഗ്രൂപ്പ് ലീഡര്‍മാരായ ജാബിര്‍ വാഴക്കാട്, ഡോ. ഉസാമ തൃപ്പനച്ചി, അനീസ് നന്‍മണ്ട, ഫൈസല്‍ എളേറ്റില്‍, ഹസ്സന്‍കുട്ടി രാമനാട്ടുകര, ആരിഫ തിക്കോടി, അസീം വയനാട്, ഷബീര്‍ അഹ്മദ് പുളിക്കല്‍, നുനൂജ് ആലുവ, ജസീറ രണ്ടത്താണി, നസീം മടവൂര്‍, മുജീബ് പുളിക്കല്‍, സല്‍മ ടീച്ചര്‍ പാലക്കാട്, താഹിറ ടീച്ചര്‍ മലപ്പുറം, ഷഹാന ഷെറിന്‍ പുളിക്കല്‍, സോഫിയ കൊണ്ടോട്ടി, അബ്ദുറഷീദ് ഉഗ്രപുരം പ്രസംഗിച്ചു.