യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് പ്രവര്‍ത്തനമാരംഭിച്ചു

ചെങ്ങര ദഅ്‌വ സെന്റര്‍ കേന്ദ്രമാക്കി ആരംഭിച്ച യൂണിറ്റി
സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കാവനൂര്‍: ദഅ്‌വ സെന്റര്‍ ചെങ്ങര കേന്ദ്രമായി യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് പ്രവര്‍ത്തനമാരംഭിച്ചു. സെന്റര്‍ മുഖ്യ രക്ഷാധികാരി കെ കെ മുഹമ്മദാലി ഹാജിക്ക് ഉപകരണം കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ ജലീല്‍, എം ഉണ്യോന്‍കുട്ടി മൗലവി, കെ അബ്ബാസ്, കെ അബ്ദുല്‍ഗഫൂര്‍, പി ടി ശിഹാബ്, കെ മുഹമ്മദ് ഖാന്‍, ടി കെ സൈതലവി, കെ അബ്ദുല്‍ഗഫൂര്‍, ഹാഫിദ് ഷിഫിന്‍, എം മുജീബ്‌റഹ്മാന്‍, കെ ലബീബ് പ്രസംഗിച്ചു.