28 Thursday
March 2024
2024 March 28
1445 Ramadân 18

യൂണിറ്റി മെഡിക്കല്‍ ക്യാമ്പ്


പുന്നശ്ശേരി: യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റും ഹെല്‍പിങ് ഹാന്‍ഡ് കോഴിക്കോടും വി ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ ബാലുശ്ശേരിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. വി ഷൈലേഷ്, കെ മുഹമ്മദ് ഇഖ്ബാല്‍, നസീഫ് ആനോട്ട്, ഡോ. ബി ജയരാജ് പ്രസംഗിച്ചു. വൃക്ക രോഗ നിര്‍ണയത്തിന് ഹെല്പിങ് ഹാന്‍ഡ്‌സ് കോഴിക്കോടും നേത്രരോഗ നിര്‍ണയത്തിന് വി ട്രസ്റ്റ് ഐ ഹോസ്പിറ്റലും നേതൃത്വം നല്‍കി. അസ്ഥി സന്ധി രോഗ വിഭാഗങ്ങളില്‍ മെയ്ത്ര ഹോസ്പിറ്റലിലെ ഡോ. ബഷീര്‍ അബ്ദുല്‍ ഗഫൂര്‍, ഡോ. ലുലു ദംസാസ്, രൂപേഷ് കെ നേതൃത്വം നല്‍കി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x