യൂണിറ്റ് സംഗമങ്ങള്‍ സമാപിച്ചു
കൊടുവള്ളി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റ് സംഗമങ്ങള്‍ സമാപിച്ചു. മലോറം ശാഖാ കണ്‍വന്‍ഷന്‍ ജില്ലാ ട്രഷറര്‍ അബ്ദു റഷീദ് മടവൂര്‍ ഉദ്ഘാടനം ചെയ്തു. പി വി അബ്ദുസലാം, റസാഖ് മലോറം, ഡോ. മുസ്തഫ കൊച്ചി പ്രസംഗിച്ചു. താമരശ്ശേരി യൂണിറ്റില്‍ എം അബ്ദുല്‍മജീദ് സ്വലാഹി, കൊടുവള്ളിയില്‍ പി വി അബ്ദുസ്സലാം മദനി, തിരുവമ്പാടിയില്‍ കെ കെ റഫീഖ് സലഫി, പി ടി ഫിറോസ് ഖാന്‍, പുന്നക്കലില്‍ ഒ അബ്ദുല്ലത്തീഫ് മദനി, എം കെ പോക്കര്‍ സുല്ലമി, തെച്ചിയാടില്‍ പി അബ്ദുല്‍മജീദ് മദനി, എന്‍ ടി അബ്ദുസ്സലാം, പുത്തൂരില്‍ കെ കെ അബ്ദുസ്സത്താര്‍, പി ടി അബ്ദുല്‍മജീദ് സുല്ലമി, ഓമശ്ശേരിയില്‍ എം പി അബ്ദുല്‍ഖാദര്‍ മദനി, കരുവമ്പൊയിലില്‍ പി സി അബ്ദുറഹ്മാന്‍, റസാഖ് മലോറം, പ്രാവില്‍ യൂണിറ്റില്‍ ഇബ്‌റാഹീം മടവൂര്‍, എം പി മൂസ എന്നിവര്‍ പ്രസംഗിച്ചു.
