30 Monday
June 2025
2025 June 30
1447 Mouharrem 4

ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം


ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറാട്ടുവഴിയില്‍ രൂപീകരിച്ച ഉണര്‍വ് ചാരിറ്റബ്ള്‍ ട്രസ്റ്റ് പി പി ചിത്തരഞ്ജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഹനീഫ് തൈപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പുന്നക്കല്‍ പഠനോപകരണ വിതരണം നടത്തി. ഷമീര്‍ ഫലാഹി, വാര്‍ഡ് കൗണ്‍സിലര്‍ ഡി പി മധു, ട്രസ്റ്റ് സെക്രട്ടറി സി കെ അസൈനാര്‍, ട്രഷറര്‍ എ പി നൗഷാദ്, കലാമുദ്ദീന്‍ പ്രസംഗിച്ചു.

Back to Top