25 Thursday
April 2024
2024 April 25
1445 Chawwâl 16

യുഎന്‍ സമിതി; 3 വോട്ടെടുപ്പുകളില്‍ റഷ്യക്ക് തോല്‍വി


യുഎന്‍ സമിതികളിലെ 3 വോട്ടെടുപ്പുകളില്‍ റഷ്യയ്ക്ക് തോല്‍വി. ഒരാഴ്ചയ്ക്കുള്ളില്‍ സംഭവിച്ച തോല്‍വികള്‍ക്ക് യുക്രെയ്ന്‍ അധിനിവേശത്തോടുള്ള എതിര്‍പ്പാണ് കാരണമെന്നാണ് വിലയിരുത്തല്‍.
ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ വനിതകള്‍ക്കുള്ള സീറ്റിലേക്ക് നടന്ന മത്സരത്തില്‍ റുമാനിയ ആണ് റഷ്യയെ പരാജയപ്പെടുത്തിയത്. യുനിസെഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ ഒരു അംഗത്തെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ എസ്‌തോണിയയ്ക്കായിരുന്നു വിജയം. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് സമിതിയിലേക്കുള്ള രഹസ്യവോട്ടെടുപ്പില്‍ അര്‍മീനിയയും ചെക്ക് റിപ്പബ്ലിക്കുമാണ് റഷ്യയെ പരാജയപ്പെടുത്തിയത്.
യുഎന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ സമിതികളുടെ നിര്‍ണായക പദവിയില്‍ ഇരിക്കരുതെന്ന അംഗരാജ്യങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഈ പരാജയങ്ങള്‍ തെളിയിക്കുന്നതെന്ന് യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x