1 Sunday
October 2023
2023 October 1
1445 Rabie Al-Awwal 16

ദരിദ്ര രാജ്യങ്ങള്‍ക്കെതിരെ ക്രൂരതന്ത്രം: തുറന്നടിച്ച് യു എന്‍ മേധാവി


സമ്പന്നരാജ്യങ്ങള്‍ വികസനം കുറവുള്ള രാജ്യങ്ങള്‍ക്കെതിരെ ക്രൂരതന്ത്രം പ്രയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ദോഹയില്‍ നടക്കുന്ന അവികസിത രാജ്യങ്ങളുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊള്ളപ്പലിശ ഈടാക്കിയും ഇന്ധന വിലയില്‍ ഇടപെട്ടും ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങള്‍ ഞെക്കിക്കൊല്ലുകയാണ്. രാജ്യങ്ങള്‍ വിഭവങ്ങളില്ലാതെയും കടത്തില്‍ മുങ്ങിയും ചരിത്രപരമായ അനീതിയോട് പോരാടുമ്പോള്‍ സാമ്പത്തിക വികസനം വെല്ലുവിളി നിറഞ്ഞതാണ്. മൂലധനച്ചെലവ് ആകാശത്തോളം ഉയരുമ്പോള്‍ സമ്പന്നരാജ്യങ്ങള്‍ ഒന്നും ചെയ്യാതെ കാലാവസ്ഥാ ദുരന്തത്തെ ചെറുക്കുക വെല്ലുവിളിയാണ്. ബക്കറ്റിലെ തുള്ളി പോലെയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. ഫോസില്‍ ഇന്ധന ഭീമന്മാര്‍ വലിയ ലാഭം കൊയ്യുന്നു. അതേസമയം, ദരിദ്ര രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണമില്ല. ഡിജിറ്റല്‍ വിപ്ലവത്തില്‍ ദരിദ്രരാജ്യങ്ങള്‍ പിന്നാക്കം പോകുകയാണ്. യുക്രെയ്ന്‍ യുദ്ധം ദരിദ്ര രാജ്യങ്ങള്‍ ഭക്ഷണത്തിനും ഇന്ധനത്തിനും നല്‍കുന്ന വില വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗുട്ടെറസ് പറഞ്ഞു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x