5 Friday
December 2025
2025 December 5
1447 Joumada II 14

യു എന്‍ പൊതുസഭയിലെ ഇറാന്റെ വോട്ടവകാശം നഷ്ടമായി


ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വോട്ട് ചെയ്യാനുള്ള ഇറാന്റെ അവകാശം നഷ്ടമായി. 16 മില്യണ്‍ ഡോളര്‍ തുക തിരിച്ചടക്കുന്നത് മുടങ്ങിയതിനാണ് ഇറാന് വോട്ടിങ് അധികാരം നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യു എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് വോല്‍കന്‍ ബോസ്‌കിറിന് അയച്ച കത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസാണ് ഇറാന്റെ വോട്ടവകാശം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ തുക തിരിച്ചടച്ചാലാണ് ഇനി ഇറാന് വോട്ടവകാശം അനുവദിക്കാന്‍ സാധിക്കൂ എന്നും അറിയിച്ചത്. അതേസമയം, യു എന്നിന്റെ നിലപാടിനോട് രോഷാകുലരായാണ് ഇറാന്‍ പ്രതികരിച്ചത്. തീരുമാനത്തെ അപലപിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് അമേരിക്ക ഇസ്‌ലാമിക് റിപ്പബ്ലിക്കിന് മേല്‍ ചുമത്തിയ നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങള്‍ മൂലമാണ് ഇറാന് തുക തിരിച്ചടക്കാന്‍ സാധിക്കാത്തതെന്നും കുറ്റപ്പെടുത്തി. ”ഇത് ഇറാനിയന്‍ ജനതക്കു നേരെയുള്ള ആശ്ചര്യകരമാംവിധമുള്ള അസംബന്ധമാണ്, ഭക്ഷണവും മരുന്നും വാങ്ങുന്നതിനായി പണവും വിഭവങ്ങളും കൈമാറുന്നതില്‍ നിന്ന് നിര്‍ബന്ധിതമായി തടഞ്ഞവര്‍ ആരാണോ അവരെ വെറുതെ വിടുകയും അതേ യു എന്‍ സുരക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങളെ കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെടുകയാണെന്നും” അന്റോര്‍ണിയോ ഗുട്ടറസിന് നല്‍കിയ കത്തില്‍ ശരീഫ് പറഞ്ഞു.

Back to Top