ഉമ്മ
റസാഖ് പള്ളിക്കര
മരിച്ചിട്ടും
അടയാത്ത
കണ്ണുകള്‍,
കിണര്‍ കോരി
ഒഴിച്ചിട്ടും
മായാത്ത
അഴുക്കുകള്‍!
തൂവെള്ള
അണിയിച്ച്
അത്തറു പൂശിയിട്ടും
പടരാത്ത
മുല്ലകള്‍
ഒടുവില്‍
എല്ലാം പൊറുത്തെത്തിയ
ഉമ്മയുടെ
മൃദുസ്പര്‍ശത്തില്‍
താനെ
അടഞ്ഞല്ലോ
അയാളുടെ
കണ്ണുകള്‍
താനെ
കൊഴിഞ്ഞല്ലോ
പാപങ്ങള്‍!
വിരിഞ്ഞല്ലോ
മഹ്ശറ
ചോലയില്‍
ഉമ്മ
നട്ടൊരു
സുരലോക
താരകം!
.