19 Friday
April 2024
2024 April 19
1445 Chawwâl 10

‘പ്രചോദനമല്ല, വേണ്ടത് ആയുധം; ഞങ്ങള്‍ കൊല്ലപ്പെടുകയാണ്’ -സെലന്‍സ്‌കി


പാശ്ചാത്യ സഖ്യരാജ്യങ്ങള്‍ ആയുധം നല്‍കുന്നത് വൈകുന്തോറും യുദ്ധഭൂമിയില്‍ തങ്ങള്‍ കൊല്ലപ്പെടുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. ‘പ്രചോദനവും ധാര്‍മിക പിന്തുണയുമല്ല യുക്രെയ്‌ന് വേണ്ടത്. പൊരുതാനുള്ള ആയുധങ്ങളാണ്. അവര്‍ നല്‍കിയാല്‍ ഞങ്ങളും നല്‍കാം എന്ന രീതിയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നത് നിരാശാജനകമാണ്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌ന് അത്യാധുനിക ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോളന്‍ബെര്‍ഗ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണയും ആയുധ സഹായവും നല്‍കുന്നുണ്ടെങ്കിലും അത് യുക്രെയ്ന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആയിട്ടില്ല.
ജര്‍മനിയില്‍ നിന്ന് ലിയോപാര്‍ഡ് 2 ടാങ്കുകളും അമേരിക്കയില്‍നിന്ന് അബ്രാംസ് ടാങ്കുകളുമാണ് യുക്രെയ്ന്‍ ആഗ്രഹിക്കുന്നത്. ജര്‍മനി, ബ്രിട്ടന്‍, അമേരിക്ക, പോളണ്ട് തുടങ്ങിയ സഖ്യരാജ്യങ്ങളില്‍നിന്ന് കരുത്തുറ്റ ആയുധങ്ങള്‍ ലഭിക്കുന്നത് കാത്തിരിക്കുകയാണ് യുക്രെയ്ന്‍. ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളും റഷ്യയുമായി പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് പോകാനുള്ള വിമുഖതയും കാരണം കരുതലോടെയാണ് രാജ്യങ്ങളുടെ നീക്കം. സ്വീഡന്‍, എസ്‌തോണിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ യുക്രെയ്‌ന് ആയുധ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മനിയിലെത്തുന്ന യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ജര്‍മന്‍ പ്രതിരോധ മന്ത്രിയുമായി യുക്രെയ്‌ന് ആയുധം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x