യുക്രൈനിനുള്ള അന്താരാഷ്ട്ര പിന്തുണ: തങ്ങള്‍ക്കും വേണമെന്ന് ഫലസ്തീന്‍

യുക്രൈന് അന്താരാഷ്ട്രതലത്തില്‍ പിന്തുണ ലഭിക്കുന്നതിന്റെ വെളിച്ചത്തില്‍ ഇരട്ടത്താപ്പ് അവസാനിച്ച് തങ്ങളെയും പിന്തുണക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ രംഗത്ത്. ”മൂല്യങ്ങളും ധാര്‍മികതയും മാനവികതയും നഷ്ടപ്പെടുമ്പോള്‍ നിറവും മതവും വംശവും ഒരു സ്വത്വമാകും. അന്താരാഷ്ട്ര നിയമസാധുത ഇരട്ടത്താപ്പിലൂടെ ലംഘിക്കപ്പെടുമ്പോള്‍, നീതി നഷ്ടപ്പെടുകയും അവകാശങ്ങള്‍ നശിപ്പിക്കപ്പെടുകയും അധികാരം സ്വേച്ഛാധിപത്യമായി മാറുകയും ചെയ്യുന്നു” -ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി അംഗം ഹുസൈന്‍ അല്‍ ശൈഖ് പറഞ്ഞു. നടപ്പിലാക്കാന്‍ യഥാര്‍ഥ ഉദ്ദേശമില്ലാത്തത് കാരണം ഡസന്‍ കണക്കിന് അന്താരാഷ്ട്ര പ്രമേയങ്ങള്‍ തകര്‍ക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു -അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫലസ്തീന്‍ രാഷ്ട്രം എന്നത് ഇസ് റാഈല്‍ അധിനിവേശത്തിന് കീഴില്‍ പീഡിപ്പിക്കപ്പെട്ടവരാണെന്ന് ഞങ്ങള്‍ ലോകത്തെ ഓര്‍മിപ്പിക്കുന്നു. അത് എല്ലാത്തരം ലംഘനങ്ങളും, കൊലപാതകങ്ങളും പീഡനങ്ങളും നാടുകടത്തലും, വീടു പൊളിക്കലും നടത്തുന്നു – ഫത്തഹ് വക്താവ് ഉസാമ അല്‍ ഖവാസ്മി പറഞ്ഞു.
