യു ഐ സി കുടുംബ സംഗമം
ദുബായ്: യു ഐ സി ദുബായ് മേഖല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുല്‍ജബ്ബാര്‍ കുന്ദംകുളം ഉദ്ഘാടനം ചെയ്തു. വെളിച്ചം, ബാലവെളിച്ചം, ദി ലൈറ്റ്, ലൈറ്റ് ജൂനിയര്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. റസാഖ് കിനാലൂര്‍ കുടുംബ സംഗമ സെഷന്‍ നയിച്ചു. സി എ റസാഖിനുള്ള ഉപഹാരം ഐ എസ് എം സംസ്ഥാന സെക്രട്ടറി ജിസാര്‍ ഇട്ടോളി സമ്മാനിച്ചു. യു ഐ സി ഉപദേശക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഇസ്മായില്‍ കളരിക്കല്‍, മുജീബ്‌റഹ്‌മാന്‍ പാലത്തിങ്ങല്‍, നിസാര്‍, തന്‍സീല്‍ ഷരിഫ്, സഹദ്, പാറപ്പുറത്ത് ഷരിഫ്, പാറപ്പുറത്ത് സമീല്‍, നവാസ് ഖാന്‍, സജ്‌ന പട്ടേല്‍താഴം പ്രസംഗിച്ചു.