എവിടെയിരുന്നും യുഎഇയില്‍ ഫ്രീലാന്‍സ് ജോലി
ഇഷ്ടമുള്ള ജോലിസമയം, അവിദഗ്ധര്‍ക്ക് തൊഴിലവസരം, ഒരേ സമയം ഒന്നിലേറെ ജോലി, ഏതു രാജ്യത്തു താമസിച്ചും ജോലി എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങളുമായി യുഎഇ ഫ്രീലാന്‍സ് വര്‍ക്ക് പദ്ധതി ഊര്‍ജിതമാക്കുന്നു. നേരത്തേ വിദഗ്ധ മേഖലയില്‍ ഏതാനും തൊഴിലുകളില്‍ മാത്രമുണ്ടായിരുന്ന പദ്ധതി കൂടുതല്‍ രംഗത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഫ്രീലാന്‍സ് വീസയില്‍ യുഎഇയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മറ്റു പാര്‍ട്ട് ടൈം ജോലികളും ചെയ്യാം. പുതിയ ഫ്രീലാന്‍സ് വര്‍ക് പെര്‍മിറ്റ് വര്‍ഷാവസാനത്തോടെ പുറത്തിറക്കുമെന്ന് മാനവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുര്‍റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു. 2024ന് അകം 24,000 പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ഫ്രീലാന്‍സ് ജോലിക്ക് മന്ത്രാലയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജോലികള്‍ വൃത്തിയായും സമയബന്ധിതമായും പൂര്‍ത്തിയാക്കണം. ഏതൊക്കെ തൊഴില്‍ രംഗങ്ങളാണെന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച ഫ്രീലാന്‍സ് വിസയാണ് കൂടുതല്‍ ആനുകൂല്യങ്ങളോടെ പരിഷ്‌കരിക്കുന്നത്.