28 Thursday
March 2024
2024 March 28
1445 Ramadân 18

യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി


ദുബായ്: യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അസൈനാര്‍ അന്‍സാരി (പ്രസിഡന്റ്), അബ്ദുല്ല മദനി (ജന.സെക്രട്ടറി), നാസര്‍ ഇബ്‌റാഹീം, (ഫിനാന്‍സ് സെക്രട്ടറി) സാബിര്‍ ഷൗക്കത്ത്, സുല്‍ഫിക്കര്‍, ഉസ്മാന്‍ മൊയ്തീന്‍, അബ്ദുല്‍ഖാദര്‍ മദനി (വൈസ് പ്രസിഡന്റ്), മുജീബ് റഹ്മാന്‍ പാലക്കല്‍, ഇല്യാസ്, തന്‍സില്‍ ഷരീഫ്, അന്‍വര്‍ ജൗഹര്‍, നൗഫല്‍ ഖാന്‍ മരുത, എ കെ നസീല്‍ (സെക്രട്ടറി), മുഹമ്മദ്കുട്ടി ഹാജി, നാസര്‍ പോക്കറാട്ടില്‍, ഇബ്‌റാഹീംകുട്ടി, നൗഷാദ് കാസിം (അഡൈ്വസറി ബോര്‍ഡ് അംഗം) എന്നിവരാണ് ഭാരവാഹികള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന കൗണ്‍സില്‍ മീറ്റ് ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. യുവത ബുക്‌സ് സി ഇ ഒ ഹാറൂന്‍ കക്കാട് പ്രഭാഷണം നടത്തി. ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അശ്‌റഫ് കീഴുപറമ്പ്, ശരീഫ് മദനി ആമയൂര്‍, കെ ഇ അബൂബക്കര്‍ ഫാറൂഖി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വിവിധ എമിറേറ്റുകളിലെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. (പ്രസിഡന്റ്, സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നീ ക്രമത്തില്‍: മുഹമ്മദ് സാലി പത്തനംതിട്ട, അശ്‌റഫ് കീഴുപറമ്പ്, വലീദ് (അബൂദബി). മൊയ്തീന്‍കുട്ടി, അബ്ദുസമദ് ഒതായി, സുല്‍ഫിക്കര്‍ (മുസഫ്ഫ), അബ്ദുസ്സലീം താനാളൂര്‍, യാസിര്‍ ചാലിയം, അബ്ദുല്‍ഖാദര്‍ മദനി (അല്‍ഐന്‍), എന്‍ പി അബ്ദുല്ലത്തീഫ്, മുഹമ്മദ് നിസാര്‍, പി അബ്ദുല്ലത്തീഫ് (ദുബായ്), അബ്ദുസ്സലാം തറയില്‍, നബീല്‍ അരീക്കോട്, അക്ബര്‍ എറിയാട് (ഷാര്‍ജ), ലുഖ്മാന്‍, അബ്ദുല്‍ജലീല്‍ ഓമശ്ശേരി, നൗഫല്‍ ഖാന്‍ (അജ്മാന്‍), അബ്ദുറഹ്മാന്‍ സീപോര്‍ട്ട്, യഅ്ഖൂബ് മാസ്റ്റര്‍, എം പി അബ്ദുല്‍ജലീല്‍ (ഫുജൈറ), ഷിനാസ് അബ്ദുറഹിമാന്‍, സകരിയ്യ പറമ്പന്‍, യാസര്‍ അറഫാത്ത് (റാസല്‍ഖൈമ), വി വൈ സലീം, ബന്ന സബാഹ്, കെ സി അബ്ദുസ്സലാം (ദൈദ്)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x