യു എ ഇയിലെ ഇസ്‌ലാമിക് ബാങ്കിങ് വളര്‍ച്ചയില്‍
യു എ ഇയിലെ ഇസ്‌ലാമിക് ബാങ്കിങ് മേഖല ശക്തമായ വളര്‍ച്ചയുടെ പാതയിലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ഇസ്‌ലാമിക് ഫിനാന്‍സ് മേഖലകളുടെ പ്രകടനവും സുകുക്ക് അല്ലെങ്കില്‍ ഇസ്‌ലാമിക് ബോണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന മൂലധന വിപണികളും വിശകലനം ചെയ്താണ് ഇസ്‌ലാമിക് ബാങ്കിങ് മേഖല ശക്തമായ വളര്‍ച്ച കൈവരിക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തിയത്. ‘യു എ ഇ ഇസ്‌ലാമിക് ഫിനാന്‍സ് റിപ്പോര്‍ട്ട് 2023’ എന്ന പേരിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരമോന്നത ബാങ്ക് പുറത്തുവിട്ടത്.
രാജ്യത്തെ സുസ്ഥിര സാമ്പത്തിക വളര്‍ച്ച ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. സുസ്ഥിരത വര്‍ഷവും അടുത്തിടെ സമാപിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയായ സി ഒ പി 28നോടും അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.