മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ യു എ ഇ മുന്നിലെന്ന് യു എന്‍ റിപ്പോര്‍ട്ട് സുഊദി അറേബ്യ രണ്ടാം സ്ഥാനത്ത്

മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ യു എ ഇ പുരോഗതി കൈവരിച്ചതായി യു എന്‍ ഡി പി (United Nations Development Program me) റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇക്ക് ഒന്നാം സ്ഥാനമാണുള്ളത്. കോവിഡിനു ശേഷമുള്ള വീണ്ടെടുപ്പ് കാലത്ത്, മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ യു എ ഇക്ക് അവസരമുണ്ടായതായി യു എന്‍ ഡി പിയുടെ 2021-22 ലെ മാനവ വളര്‍ച്ചാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉത്തരവാദിത്തപൂര്‍ണമായ ഭരണവും, വൈവിധ്യങ്ങളില്‍ ഊന്നിയുള്ള സമ്പദ്വ്യവസ്ഥയും, സുസ്ഥിരത കൈവരിക്കുന്നതിന് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സമൂഹവുമാണ് യു എ ഇയിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം സ്ഥാനത്ത് സുഊദി അറേബ്യയാണ്.
