യു ടേണുകളുടെ ഘോഷയാത്ര
അനസ് അരൂര്‍
വേണ്ടത്ര ആലോചനയില്ലാതെയും കൊണ്ടാല്‍ കൊണ്ടു വെന്ന നിലയ്ക്കും എറിഞ്ഞു നോക്കുന്ന പരീക്ഷണ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുന്നത് ഇതാദ്യമല്ല. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന തരത്തില്‍ ലിബറല്‍ ആശയങ്ങളുടെ പ്രയോഗവത്കരണത്തിന്, അതിന്റെ എതിര്‍വാദക്കാരായ ഇടതുപക്ഷം തന്നെ നേതൃത്വം നല്‍കുന്ന സാഹചര്യമാണ് വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണ ശ്രമത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിന്റെ പ്രയോ ഗവത്കരണത്തില്‍ നിന്ന് താത്കാലികമായെങ്കിലും സര്‍ക്കാര്‍ പിന്തിരിഞ്ഞിരിക്കുകയാണ്.
ഒരു സര്‍ക്കാര്‍ സമൂഹത്തിന്റെ സുസ്ഥിതിക്ക് പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ സമൂഹത്തിന്റെ ആണിക്കല്ലിളക്കാനും കുടുംബ വ്യവസ്ഥയെ വെല്ലുവിളിക്കാനും നേതൃത്വം നല്‍കാന്‍ ശ്രമിക്കുന്നു എന്നത് ആശാവഹമല്ല. ലിബറലിസത്തോടും അത് സൃഷ്ടിക്കുന്ന അരാജകത്വത്തോടും എതിരിടാന്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇനിയെങ്കിലും അല്‍പം ചിന്ത വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.