യുകെയില്‍ വീണ്ടും രാജി

അധികാരത്തിലേറി 45ാം ദിവസം പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചിരിക്കുകയാണ് ലിസ് ട്രസ്. സാമ്പത്തിക വിപണിയെ ഇളക്കിമറിക്കുകയും വോട്ടര്‍മാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കുകയും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ രോഷാകുലരാക്കുകയും ചെയ്ത തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്നായിരുന്നു രാജി. മാര്‍ഗരറ്റ് താച്ചര്‍, തെരേസ മേയ് എന്നിവരുടെ പിന്‍മുറക്കാരിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്. ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായാണ് ലിസ് അധികാരമേറ്റത്. 81,326 വോട്ടുകളാണ് ലിസ് ട്രസിന് ലഭിച്ചത്.
