ട്വിറ്റര്‍ നിരോധനത്തിനു പിന്നില്‍
റാഷിദ് മുഹിമ്മാത്ത്
ട്വിറ്റര്‍ പൂട്ടിക്കും എന്ന കേന്ദ്ര സര്‍ക്കാരിന്റെ താക്കീത് ഒരു അഭിമുഖത്തില്‍ ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി വെളിപ്പെടുത്തിയത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നു. എന്തിനാണ് ലോകത്തെ സാമൂഹിക മാധ്യമങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നിരോധന ഭീഷണി മുഴക്കിയത്? ലോകശ്രദ്ധ ആകര്‍ഷിച്ച ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ കര്‍ഷകരുടെ ശബ്ദം പുറത്ത് എത്തിച്ചതില്‍ ട്വിറ്റര്‍ പ്രധാന പങ്കുവഹിച്ചു എന്നതാണ് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ ഓരോ ജനവിരുദ്ധ നിലപാടുകളെയും ആരൊക്കെ വിമര്‍ശിക്കുന്നുവോ അവരെയൊക്കെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാരിന് എതിരായി വന്ന സകല പോസ്റ്റുകളും അതത് അക്കൗണ്ടുകളും ഇല്ലായ്മ ചെയ്യണം, അല്ലാത്തപക്ഷം ഇന്ത്യയില്‍ ട്വിറ്ററിനെ നിരോധിക്കും എന്ന ഭീഷണിക്കാണ് ട്വിറ്റര്‍ സിഇഒ വിധേയനായത്. കേന്ദ്ര സര്‍ക്കാരിന്റെ വലയില്‍ ട്വിറ്ററും അകപ്പെട്ടിരിക്കുകയാണ്.