തിരുവനന്തപുരം ജില്ലാ ഫാമിലി മീറ്റ്
തിരുവനന്തപുരം: പരമ്പരാഗത ആചാരങ്ങളെ അതേപടി പിന്തുടരുന്നതല്ല, യഥാര്‍ഥ മതത്തിന്റെ സന്ദേശങ്ങളിലേക്ക് മടങ്ങലാണ് നവോത്ഥാനമെന്ന് ‘കാലം തേടുന്ന ഇസ്‌ലാഹ്’ ജില്ലാതല പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സംവിധാനത്തിലുള്ള നവോത്ഥാന സംരക്ഷണ സമിതികള്‍ പുനസ്സംഘടിപ്പിക്കേണ്ടതുണ്ട്. വര്‍ഗീയ പ്രചാരണം നടത്തുന്നവരെ സമിതിയില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. പ്രചാരണോദ്ഘാടനം സജ്ജാദ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹാദി പ്രസംഗിച്ചു. വെളിച്ചം പഠിതാക്കളുടെ സംഗമം ഷാജഹാന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മിഷ്‌കാത്ത് ക്വിസ് മത്സര വിജയികള്‍ക്ക് പി കെ അബ്ദുല്‍ ഖാദറും വിവിധ പരീക്ഷകളിലെ വിജയികള്‍ക്ക് പി കെ അബ്ദുല്‍ കരീമും വെളിച്ചം ജേതാക്കള്‍ക്ക് നസീര്‍ വള്ളക്കടവും അവാര്‍ഡുകള്‍ സമ്മാനിച്ചു. നൂറ വാഹിദ, സുറുമി, റിയാസ് വള്ളക്കടവ്, ശരീഫ് കുറ്റിച്ചല്‍, അനീസ് സി എ, സാജിദ് കെ കെ, നവീറുല്‍ ഇഹ്‌സാന്‍, ശരീഫ് കുറ്റിച്ചല്‍ പ്രസംഗിച്ചു.
