13 Sunday
July 2025
2025 July 13
1447 Mouharrem 17

തുര്‍ക്കിയിലെ ഭൂകമ്പ ഇരകള്‍ക്ക് ഖത്തറിന്റെ കണ്ടെയ്‌നര്‍ ഹോമുകള്‍


തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് വേറിട്ട രീതിയില്‍ കൈത്താങ്ങാവുകയാണ് ഖത്തര്‍. കണ്ടെയ്‌നര്‍ ഉപയോഗിച്ച് താല്‍ക്കാലിക വീടുകള്‍ നിര്‍മിച്ചുനല്‍കുകയാണ് ഖത്തര്‍ ചെയ്യുന്നത്. ഇതിനുള്ള കണ്ടെയ്‌നറുകള്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയിലെത്തി. രണ്ട് വലിയ കപ്പലുകളിലായി 396 കണ്ടെയ്‌നറുകളാണ് അയച്ചത്. മേഖലയിലെ ജീവിതം സാധാരണ നിലയിലാക്കുന്നതിന് കണ്ടെയ്‌നറുകളുടെ പ്രാധാന്യം വലുതാണെന്നും ഭൂകമ്പത്തിന് ശേഷം ഖത്തര്‍ മാനുഷിക സഹായവും തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ടെന്നും തെക്കന്‍ തുര്‍ക്കിയിലെ കിര്‍ക്ലറേലി ഗവര്‍ണര്‍ ബിറോള്‍ എകിസി പറഞ്ഞു. അവര്‍ എപ്പോഴും ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഇതിന് ഞങ്ങളുടെ ഖത്തരി സഹോദരങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 6നാണ് രാജ്യത്ത് 45,000ലധികം ആളുകളുടെ ജീവന്‍ അപഹരിച്ച ഇരട്ട ഭൂകമ്പമുണ്ടായത്.

Back to Top