20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

അധികാരത്തിലെത്തിയാല്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന് തുര്‍ക്കി പ്രതിപക്ഷം


2023-ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ സിറിയന്‍ അഭയാര്‍ഥികള്‍ അടക്കമുള്ള മുഴുവന്‍ പേരെയും രണ്ട് വര്‍ഷത്തിനകം തിരിച്ചയക്കുമെന്നാണ് തുര്‍ക്കി പ്രതിപക്ഷ നേതാവ് കമാല്‍ കിലിദാരൊഗ്‌ലു പറഞ്ഞു. ഈ വിഷയത്തില്‍ ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. ഞാന്‍ വംശീയവാദിയല്ല. ഇവിടെ വന്ന ആളുകളോട് എനിക്ക് ദേഷ്യമില്ല, മറിച്ച് അവരെ ഇവിടെ വരാന്‍ പ്രേരിപ്പിച്ച ആളുകളോടാണ് ദേഷ്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ വടക്കുപടിഞ്ഞാറന്‍ നഗരമായ ബോലുവിലെ മേയര്‍ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വിദേശികള്‍ക്കുമെതിരെ കേസെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇവര്‍ തുര്‍ക്കിയില്‍ പത്തിരട്ടിയിലധികം വെള്ളവും മാലിന്യവും ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് തുര്‍ക്കി ഭരണകൂടം അദ്ദേഹത്തിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Back to Top