തൃശൂര്‍ ജില്ല മദ്‌റസ സര്‍ഗോത്സവ് എറിയാട് ദാറുല്‍ ഉലൂം ചാമ്പ്യന്മാര്‍

കൊടുങ്ങല്ലൂര്‍: സി ഐ ഇ ആര്‍ ജില്ലാ ചാപ്റ്ററും എം എസ് എം ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവത്തില്‍ 570 പോയിന്റ് നേടി എറിയാട് ദാറുല്‍ ഉലൂം മദ്‌റസ ഒന്നാംസ്ഥാനം നേടി. 394 പോയിന്റ് നേടി മതിലകം ബാബുസ്സലാം മദ്‌റസ രണ്ടാം സ്ഥാനവും 296 പോയിന്റ് നേടി മദ്‌റസത്തുല്‍ ഇസ്‌ലാഹിയ സ്‌നേഹ നഗര്‍ എറിയാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സര്‍ഗോത്സവം പി കെ അബ്ദുല്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഷഹീര്‍, ടി എസ് മുഹമ്മദ് ഹസന്‍, കെ യു ഇബ്‌റാഹീം കുട്ടി പ്രസംഗിച്ചു. സമാപന സമ്മേളനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി അധ്യക്ഷത വഹിച്ചു. വി എച്ച് ഇസ്ഹാഖ്, അദീബ് ഫാറൂഖി, ഷിയാസ് മൗലവി പ്രസംഗിച്ചു.
