28 Wednesday
January 2026
2026 January 28
1447 Chabân 9

തൃശൂര്‍ ജില്ല എം എസ് എം ഹൈസെക്ക് സമ്മേളനം


കൊടുങ്ങല്ലൂര്‍: വിദ്യാര്‍ഥികളില്‍ നന്മയും മൂല്യബോധവും വളര്‍ത്തേണ്ട അധ്യാപകര്‍ തന്നെ അവരില്‍ ഹിംസയും വര്‍ഗീയതയും വളര്‍ത്തുന്നത് ആപത്കരമാണെന്ന് തൃശൂര്‍ ജില്ല എം
എസ് എം സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം- ഹൈസെക്ക് അഭിപ്രായപ്പെട്ടു. മുസ്്‌ലിമായതിന്റെ പേരില്‍ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹീ സെന്ററില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട് ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ഷഹീര്‍ അധ്യക്ഷത വഹിച്ചു. നവീര്‍ ഇഹ്‌സാന്‍, ഫിറോസ് കൊച്ചി, ടി പി എം റാഫി, സി പി അബ്ദുസമദ്, ലിയാന നസ്‌റീന്‍, ഹിബ കെ സിദ്ദീഖ് ക്ലാസ്സെടുത്തു.

Back to Top