തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം
കൊടുങ്ങല്ലൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി അധ്യക്ഷത വഹിച്ചു. സമ്മേളന ഫണ്ട് ഉദ്ഘാടനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അബ്ദുല്‍ ജബ്ബാര്‍ നിര്‍വഹിച്ചു. കെ എന്‍ എം സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, അയ്യുബ് എടവനക്കാട്, പി എ മുഹമ്മദ്, സല്‍മ അന്‍വാരിയ, ഇ ഐ സിറാജ് മദനി, വി എച്ച് ഇസ്ഹാഖ് പ്രസംഗിച്ചു.