ട്രംപിന്റെ ജയത്തിനു പിന്നാലെ ‘എക്‌സ്’ വിട്ടത് ലക്ഷത്തിലേറെ പേര്‍
ഡൊണാള്‍ഡ് ട്രംപിന്റെ വിജയം സ്ഥിരീകരിച്ച യു എസ് തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്തിനകത്തെ ലക്ഷത്തിലധികം ഉപയോക്താക്കള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്‌സ്’ വിട്ടതായി റിപ്പോര്‍ട്ട്. 115,000-ലധികം യു എസ് ഉപയോക്താക്കള്‍ തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് അവരുടെ ‘ത’ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കിയതായി ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ‘സിമിലാര്‍വെബി’നെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ ശതകോടീശ്വരനും ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ‘ത’ന്റെ ഏറ്റവും വലിയ ഉപയോക്തൃ തിരസ്‌കാരമാണിത്. ‘എക്‌സ്’ ഉപേക്ഷിച്ചവര്‍ ‘ബ്ലൂസ്‌കൈ’ പോലുള്ള ബദല്‍ പ്ലാറ്റ്‌ഫോമിലേക്ക് കുടിയേറുന്നതായും സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബ്ലൂസ്‌കൈ’യുടെ ഉപയോക്തൃ അടിത്തറ 90 ദിവസത്തിനുള്ളില്‍ ഇരട്ടിയായെന്നും ഒരൊറ്റ ആഴ്ചയില്‍ പത്തു ലക്ഷം പുതിയ സൈന്‍-അപ്പുകള്‍ നേടി 15 ദശലക്ഷത്തിലെത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള മസ്‌കിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് ഈ പ്രവണത ശക്തിപ്പെട്ടത്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്നതിന് മസ്‌ക് മാസങ്ങളോളം ‘എക്സ്’ ഉപയോഗിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.