22 Wednesday
October 2025
2025 October 22
1447 Joumada I 0

വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം


പരപ്പനങ്ങാടി: മതപരമായി പരിപാവനമായി കാണുന്ന പദങ്ങളെ പോലും ‘കിരാതം’ എന്നു വിശേഷിപ്പിച്ച് വര്‍ഗീയ വിഷം വളര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രിയടക്കമുള്ളവരുടെ ഗൂഢശ്രമങ്ങളെ കേരളസമൂഹം തിരിച്ചറിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂരങ്ങാടി മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എന്‍ അബ്ദുന്നാസര്‍ മദനി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സിവി അബ്ദുല്ലത്തീഫ്, എം വി നസീര്‍, മുംതാസ് തിരൂരങ്ങാടി, ജസീറ രണ്ടത്താണി, എം ടി വഫ പ്രസംഗിച്ചു. ജില്ലാ പ്രതിനിധി എ ടി ഹസന്‍ മദനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: സി വി അബ്ദുല്ലത്തീഫ് (പ്രസിഡന്റ്), എം ടി അയ്യൂബ് (സെക്രട്ടറി), എം വി നസീര്‍ (ട്രഷറര്‍)

Back to Top