8 Thursday
January 2026
2026 January 8
1447 Rajab 19

ടീനേജ് സ്റ്റുഡന്റ്‌സ് അസംബ്ലി


മഞ്ചേരി: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും മതനിരാസവും ഒളിച്ചുകടത്താനുള്ള നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് എം എസ് എം, ഐ ജി എം മണ്ഡലം സമിതി സംഘടിപ്പിച്ച ടീനേജ് സ്റ്റുഡന്റ്‌സ് അസംബ്ലി ആവശ്യപ്പെട്ടു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് ഇര്‍ഫാന്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, സി പി അബ്ദുസ്സമദ്, നജീബ് തവനൂര്‍, ജൗഹര്‍ കെ അരൂര്‍, നൗഫല്‍ ഹാദി ആലുവ, റുഫൈഹ തിരൂരങ്ങാടി ക്ലാസെടുത്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, ഐ ജി എം ജില്ലാ സെക്രട്ടറി വി സി ലുത്ഫ, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ജുനൈസ് പാണ്ടിക്കാട്, ഷാദിന്‍ മുത്തനൂര്‍, തഹ്‌സീന്‍ മഞ്ചേരി, റിസ്‌വാന്‍ കൊടശ്ശേരി, ഫില്‍ദ ഹനാന്‍, നഹ്ദ, ഇര്‍ഷാദ് അഹ്മദ്, ആസിഫ് മഞ്ചേരി, അലീഫ് ഷാന്‍ പ്രസംഗിച്ചു.

Back to Top