8 Friday
August 2025
2025 August 8
1447 Safar 13

ട്രെയിനിലെ സുരക്ഷ എവിടെ?

ഹാസിബ് ആനങ്ങാടി

കേരളത്തില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു! സര്‍ക്കാരിന്റെ അതീവ സുരക്ഷ ഇല്ലാത്തതാണ് കാരണം. എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് ഉണ്ടായപ്പോള്‍ സുരക്ഷ വര്‍ധിപ്പിക്കുകയും പൊലീസുകാരുടെ എണ്ണം കൂട്ടുകയുമെല്ലാം ചെയ്തു. എന്നാല്‍, അതിന്റെ ചൂടടങ്ങിയതോടെ സുരക്ഷയുമില്ല, ഒന്നുമില്ല എന്ന അവസ്ഥയാണ്. എല്ലാം പഴയപടി തന്നെ. തീവണ്ടിയില്‍ ആയുധങ്ങള്‍, ഇന്ധനങ്ങള്‍ എന്നിവയൊന്നും കൊണ്ടുപോകരുതെന്നാണ് നിയമം. എന്നാല്‍, ഇത് പരിശോധിക്കാന്‍ ആരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലാണ് കണ്ണൂരില്‍ തീവണ്ടിയുടെ ഒരു ബോഗി പൂര്‍ണമായും കത്തിനശിക്കുന്ന തരത്തില്‍ തീയിട്ടത്. അതും ഒരു റെയില്‍വേ സ്റ്റേഷനില്‍. അതിനു ശേഷം മറ്റൊരാള്‍ കത്തിക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായി. ഇത്തരം പ്രവണതകളെ നേരിടാന്‍ സംവിധാനമില്ല എന്നതാണ് പ്രധാന പ്രശ്‌നം. ട്രെയിനുകളില്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷയ്ക്കായി വനിതാ പോലീസിനെ നിയമിക്കണം.

Back to Top