14 Saturday
March 2026
2026 March 14
1447 Ramadân 25

ടോപ്പേഴ്‌സ് ഗാദറിംഗ്


തിരൂര്‍: എം ജി എം സംസ്ഥാന കമ്മിറ്റിയുടെ ബെഡ് ഷീറ്റ് ചലഞ്ച് കാമ്പയിനില്‍ തിരൂര്‍ മണ്ഡലത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച വിവിധ ഘടകങ്ങളെ ആദരിക്കാന്‍ ടോപ്പേഴ്‌സ് ഗാദറിംഗ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചലഞ്ചില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത തെക്കന്‍ കുറ്റൂര്‍ മേഖല എം ജി എം പ്രവര്‍ത്തക സി പി ജാനിഷക്ക് ഉപഹാരം നല്‍കി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി, സി എം പി മുഹമ്മദലി, ഹുസൈന്‍ കുറ്റൂര്‍, ഇഖ്ബാല്‍ വെട്ടം, ജലീല്‍ വൈരങ്കോട്, ആയിഷാബി പച്ചാട്ടിരി, സൈനബ കുറ്റൂര്‍ പ്രസംഗിച്ചു.

Back to Top