18 Tuesday
August 2026
2026 August 18
1448 Rabie Al-Awwal 4

തിരൂര്‍ മണ്ഡലം വനിതാ സമ്മേളനം


തിരൂര്‍: എം ജി എം മണ്ഡലം വനിതാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് മുഖ്യാതിഥിയായിരുന്നു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ ഉപഹാരം നല്‍കി. സംസ്ഥാന ജനറല്‍ സെകട്ടറി സി ടി ആയിഷ പ്രമേയ പ്രഭാഷണം നടത്തി. ഐ ജി എം ജില്ലാ പ്രസിഡന്റ് റുഫൈദ തിരൂരങ്ങാടി, അബ്ദുസ്സലാം മുട്ടില്‍, ജലീല്‍ മദനി വയനാട് ക്ലാസെടുത്തു. സി എം പി മുഹമ്മദ് അലി, ഹുസൈന്‍ കുറ്റൂര്‍, വി പി ആയിഷ ഉമര്‍, ആരിഫ ആയപ്പള്ളി, സൈനബ കുറ്റൂര്‍, മുനീറ ചെമ്പ്ര, ജുമാനത്ത് ചേന്നര, എം അബ്ദുറഹ്മാന്‍, പി ഹംസ പ്രസംഗിച്ചു.

Back to Top