തുറക്കല്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍
സുഹൈല്‍ സാബിര്‍, രണ്ടത്താണി
രണ്ടത്താണി: പ്രദേശത്തെ ഇസ്‌ലാഹി കാരണവര്‍ തുറക്കല്‍ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (93) നിര്യാതനായി. ഇസ്‌ലാഹി പ്രസ്ഥാനത്തിനു കീഴിലുള്ള മസ്ജിദു റഹ്മാനി കമ്മിറ്റിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും തുടക്കം മുതലുള്ള സാരഥികളിലൊരാളായിരുന്നു. മതസാംസ്‌കാരിക രംഗങ്ങളിലും ഇസ്‌ലാഹി നേതൃനിരയിലും ഒരുപോലെ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു. തര്‍ക്കങ്ങളില്‍ മധ്യസ്ഥന്റെ റോള്‍ വഹിച്ച് തികഞ്ഞ നര്‍മ ബോധത്തോടെ സൗമ്യമായി ഇടപെട്ട് പരിഹരിക്കാന്‍ മാസ്റ്റര്‍ക്ക് സാധിക്കുമായിരുന്നു. കെ എന്‍ എം ശാഖാ പ്രസിഡന്റ്, വ്യാപാര വ്യാവസായി ഏകോപന സമിതി അംഗം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).