തൗബ
ജലീല്‍ കല്‍പകഞ്ചേരി
സ്വര്‍ഗത്തിലേക്കുള്ള പാത
ഒന്നേയുള്ളൂ
വിശുദ്ധിയുടെ ഹൃദയങ്ങള്‍ മാത്രം
ചെന്നെത്തുമാ കവാടം
അകലെയത്രെ
കര്‍മങ്ങളില്‍
നരകവഴികളനേകം
തെറ്റിന്‍ പാതയില്‍
വ്യാപരിക്കുവോര്‍ക്കെളുപ്പ-
മേറെയുള്ള വഴികളില്‍
പൈശാചികത്തിമിര്‍പ്പധിക-
മാണെപ്പോഴും
പിശാചിനെ വെടിഞ്ഞ്
തിരികെ നടക്കുവതാരോ
അവര്‍ ഹൃത്തില്‍
ദൈവത്തിനിടമേകിടും
വിശുദ്ധ ചിന്തകള്‍ക്ക്
ചിറക് ലഭിക്കണമെന്നാല്‍
എതിരെ നീന്തണമെന്നതാണു
തൗബ
ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട ലോകമിന്ന്
ഇഷ്ടങ്ങള്‍ക്ക് പിറകെയോടവെ
പശ്ചാത്തപിക്കാത്തവരുടെ
മരണമെത്ര പരിതാപകരം…!