3 Tuesday
December 2024
2024 December 3
1446 Joumada II 1

തോറ്റാലും തോല്ക്കാത്ത ഏകാധിപതികള്‍

ബഷീര്‍ വള്ളിക്കുന്ന്

ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിച്ചത്രേ!. ഏത് പ്രധാനമന്ത്രി?
ട്രംപിന്റെ എല്ലാ തീവ്ര നിലപാടുകള്‍ക്കും വംശീയ വിദ്വേഷ സമീപനങ്ങള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ച്, വീണ്ടും അയാളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി പ്രചാരണത്തിന് പോയി, തെരുവില്‍ അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന് മുദ്രാവാക്യം വിളിച്ച്, ഇന്ത്യന്‍ ഡിപ്ലോമസിയുടെ പ്രൗഢമായ പാരമ്പര്യത്തെത്തന്നെ നാണം കെടുത്തിയ അതേ മനുഷ്യന്‍.  ഇലക്ഷന്‍ അട്ടിമറിച്ചെന്ന തുടരെത്തുടരെയുള്ള ട്രംപിന്റെ ആഹ്വാനം കേട്ടാണ് ക്യാപിറ്റോള്‍ മന്ദിരം പിടിച്ചടക്കാനും അവിടെ നടക്കുന്ന ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനും പ്രതിഷേധക്കാര്‍ എത്തിയത്. അത് ഒരു ദിവസത്തെ പ്രതിഷേധം വഴിതിരിഞ്ഞു അവിചാരിതമായി മന്ദിരം പിടിച്ചടക്കുന്നതില്‍ കലാശിച്ചതല്ല.. അപകടകരമായ ഒരാള്‍ക്കൂട്ട ഹിസ്റ്റീരിയ അയാള്‍ ബോധപൂര്‍വം വളര്‍ത്തിക്കൊണ്ട് വരികയായിരുന്നു. അധികാരത്തില്‍ ഇരുന്നു കൊണ്ട് തന്നെ. അതിന്റെ ഫലമാണ് ലോകത്തെ ഞെട്ടിക്കുന്ന രൂപത്തില്‍ ഇപ്പോള്‍  കണ്ടത് എന്ന് മാത്രം. അമേരിക്കയില്‍ കണ്ടതിന് സമാനമായ ഒരാള്‍ക്കൂട്ട ഹിസ്റ്റീരിയ വളര്‍ത്തിക്കൊണ്ട് വരുവാനും അതിന് വെള്ളവും വളവും നല്‍കി വളര്‍ത്തുവാനും ശ്രമിക്കുന്നവര്‍ തന്നെയാണ് ഇപ്പോള്‍ അപലപനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.. അധികാരത്തിലിരുന്ന് കൊണ്ട് ജനാധിപത്യ മതേതര വ്യവസ്ഥകളെ ദുര്‍ബലപ്പെടുത്താനും ഭരണകൂട സ്ഥാപനങ്ങളെ പിടിച്ചടക്കാനും ശ്രമിക്കുന്ന അതേ പിശാചുക്കള്‍ തന്നെയാണ് ക്യാപിറ്റോളില്‍ നടന്ന സംഭവങ്ങളെ അപലപിക്കുന്നത്. ഇച്ചിരി ഉളുപ്പ്.

Back to Top