തെക്കന്‍ കുറ്റൂര്‍ മേഖല സന്ദേശയാത്ര
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖലയില്‍ നടത്തിയ മാനവികതാ സന്ദേശയാത്ര സമാപിച്ചു. ബി പി അങ്ങാടി പഞ്ചായത്ത് ഓഫീസിനു സമീപത്ത് നിന്ന് തുടങ്ങിയ യാത്ര കാരത്തൂരില്‍ സമാപിച്ചു. തലക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി വി മുംതസിര്‍ ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പാരിക്കാട്ട് ബീരാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ ഹംസ, അഡ്വ. രാജേഷ് പൊയിലിശ്ശേരി എന്നിവര്‍ക്ക് ജില്ലാ സെക്രട്ടറി ഹുസൈന്‍ കുറ്റൂര്‍ ഉപഹാരം നല്‍കി. തമീം ഫാറൂഖി, കെ എന്‍ എ റഷീദ്, തൊട്ടിവളപ്പില്‍ ജലീല്‍, ശംസുദ്ദീന്‍ അല്ലൂര്‍, എം അബ്ദുറഹിമാന്‍, പാറയില്‍ ഹമീദ്, മൂസ ആയപ്പള്ളി പ്രസംഗിച്ചു.