22 Wednesday
October 2025
2025 October 22
1447 Joumada I 0

തീവ്രവാദ ശക്തികളെ ആരാധനാലയങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തണം -ഖതീബ് കൗണ്‍സില്‍


കോഴിക്കോട്: കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനിറങ്ങിത്തിരിച്ച വര്‍ഗീയ-തീവ്രവാദ ശക്തികളെക്കുറിച്ച് വിശ്വാസികളെ ബോധവത്കരിക്കാന്‍ മതനേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് ഖതീബ് കൗണ്‍സില്‍ കേരള സംഘടിപ്പിച്ച കേരള സ്‌കോളേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. വിശ്വാസികളെ തമ്മിലകറ്റുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഇതര മതസ്ഥരുമായി സൗഹൃദവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വിശ്വാസികളെ ബലിയാടാക്കുന്ന വര്‍ഗീയ-തീവ്രവാദ സംഘടനകളെ ആരാധനാലയങ്ങളുമായും മതസ്ഥാപനങ്ങളുമായും അകറ്റിനിര്‍ത്താന്‍ മതനേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സ്‌കോളേഴ്‌സ് മീറ്റ് വ്യക്തമാക്കി.
ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി, ഡോ. അനസ് കടലുണ്ടി, അബ്ദുല്‍അലി മദനി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എം കുഞ്ഞമ്മദ് മദനി, എം അഹമ്മദ്കുട്ടി മദനി, ടി പി എം റാഫി, യു പി യഹ്‌യാഖാന്‍ പ്രസംഗിച്ചു.

Back to Top