തെച്ച്യാട് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ തുറന്നു
ഓമശ്ശേരി: മലയോര മേഖലയായ തെച്ച്യാട് പ്രദേശത്ത് ഇസ് ലാമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ച ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
പി വി അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി, കേരള ഹജ്ജ് കമ്മറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി, കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം പി മൂസ മാസ്റ്റര്‍, പി അബ്ദുസ്സലാം പുത്തൂര്‍, പി അബ്ദുല്‍മജീദ് മദനി, കെ എ അബൂബക്കര്‍ സലഫി, ഐ പി ഉമര്‍ കല്ലുരുട്ടി പ്രസംഗിച്ചു.