‘അന്തിമവേദം വിളിക്കുന്നു’ ദി ട്രൂത്ത് റമദാന്‍ കാമ്പയിന്‍ തുടങ്ങി
കോഴിക്കോട്: ദി ട്രൂത്ത് സംഘടിപ്പിക്കുന്ന ‘അന്തിമവേദം വിളിക്കുന്നു’ റമദാന്‍ കാമ്പയിന്‍ സാഹിത്യകാരന്‍ പി പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. വേദസാരം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ശ്ലാഘിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രൂത്ത് ഡയരക്ടര്‍ ബോര്‍ഡ് അംഗം അബ്ദുല്‍ഗഫൂര്‍ തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, മുഹമ്മദ് ഉസ്മാന്‍ കോഴിക്കോട്, സാക്കിര്‍ ഹുസൈന്‍ നരിക്കുനി പ്രസംഗിച്ചു. പ്രചാരണത്തിന്റെ ഭാഗമായി സൗഹൃദ സദസ്സുകള്‍, വിസിറ്റ് ദ മസ്ജിദ്, അയല്‍ക്കൂട്ട സംഗമങ്ങള്‍, ഇഫ്താര്‍ മീറ്റുകള്‍, ഖുര്‍ആന്‍ വിതരണം, ഖുര്‍ആന്‍ പ്രശ്‌നോത്തരി തുടങ്ങിയവ സംഘടിപ്പിക്കും.