ദ പ്രൂഫ് ചര്‍ച്ചാ സംഗമം
തിരൂര്‍: മതനിരാസം ധാര്‍മിക മൂല്യങ്ങളെ നഷ്ടപ്പെടുത്തുമെന്നും മതമാണ് ധാര്‍മിക മൂല്യങ്ങളുടെ ഉറവിടമെന്നും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ‘ദ പ്രൂഫ്’ ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. ഡോ. ജാബിര്‍ അമാനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ഗഫൂര്‍ തിരുത്തിയാട്, സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, സി പി അബ്ദുസ്സമദ്, പി സുഹൈല്‍ സാബിര്‍, റാഫി കുന്നുംപുറം, അബ്ദുല്‍ കരീം എഞ്ചിനീയര്‍, ടി ആബിദ് മദനി, ഹസ്സന്‍ സഖാഫ് തങ്ങള്‍ പ്രസംഗിച്ചു. ‘ദ പ്രൂഫ്’ ജില്ലാ ചെയര്‍മാന്‍ എം ടി മനാഫ് അധ്യക്ഷത വഹിച്ചു.