7 Sunday
June 2026
2026 June 7
1447 Dhoul-Hijja 21

തസ്‌കിയത്ത് മീറ്റും ക്വിസ് മത്സരവും

മക്ക: അല്‍മനാര്‍ ഉംറ സംഘം ഹറം പരിസരത്ത് നടത്തിയ തസ്‌കിയത്ത് മീറ്റും ക്വിസ് മത്സരവും കെ എന്‍ എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ശാക്കിര്‍ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. എം ടി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തില്‍ അബ്ദുല്‍ വഹാബ് തലശേരി, ശുക്കൂര്‍ ചേന്നര, എം ടി സഫ, അബ്ദുസ്സമദ് പുളിക്കല്‍, റംല നരിക്കുനി എന്നിവര്‍ ജേതാക്കളായി. ബഷീര്‍ മാമാങ്കര അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. അബ്ദുല്‍ കരീം സുല്ലമി മങ്കട, കരീം ആലത്തൂര്‍, ലത്തീഫ് നരിക്കുനി, ശാദിയ അബ്ദുല്ലത്തീഫ് പ്രസംഗിച്ചു.

Back to Top